India

ക്രിയാത്മക നിർദ്ദേശങ്ങൾക്കായി പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ഉയരണം; മാന്യതയില്ലാത്ത പെരുമാറ്റം അനുവദിക്കില്ല; നാളെ ഇടക്കാല ബഡ്‌ജറ്റ്‌; സമ്പൂർണ്ണ ബഡ്‌ജറ്റുമായി തെരഞ്ഞെടുപ്പിന് ശേഷം കാണാം; ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: നാരീശക്തി വിളിച്ചോതുന്നതാകും നാളെ അവതരിപ്പിക്കാൻ പോകുന്ന കേന്ദ്ര ബഡ്‌ജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ ബഡ്‌ജറ്റ്‌ സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു. ഇതിന് മുന്നോടിയായായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഇടക്കാല ബഡ്‌ജറ്റാകും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുകയെന്നും സമ്പൂർണ്ണ ബഡ്ജറ്റുമായി തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകാശിപ്പിച്ചു. വനിതാ സംവരണ ബിൽ പാസാക്കിയത് ചരിത്ര നേട്ടമാണ്. ക്രിയാത്മക നിർദ്ദേശങ്ങൾക്കായി പാർലമെന്റിൽ പ്രതിപക്ഷ സ്വരം ഉയരണമെന്നും മാന്യതയില്ലാത്ത പെരുമാറ്റം സഭയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാർലമെന്റിൽ ചിലർ അതിക്രമിച്ച് കയറിയ സംഭവം ഉയർത്തിക്കാട്ടി. പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് നിരവധി എം പി മാരെ ഇരു സഭകളിൽ നിന്നും സസ്‌പെന്റ് ചെയ്‌തിരുന്നു. അതിൽ ചിലരുടെ സസ്‌പെൻഷൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് പിൻവലിച്ചിരുന്നു.

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago