ദില്ലി: നെഹ്റു കുടുംബത്തിന് പുറത്തുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടുന്നില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഭാരത രത്നം നല്കി ആദരിച്ചത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
ചരിത്ര നേതാക്കളെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്രസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോണ്‍ഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല. ഇപ്പോഴുള്ള പ്രതിപക്ഷത്തിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുമായുള്ള ബന്ധം നഷ്ടമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കണം. മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ അസ്വസ്ഥനായതിനെ തുടര്‍ന്നാണ് 2014ല്‍ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഹിതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…