ദില്ലി: ദസറ ആഘോഷങ്ങൾ സമൂഹത്തെ ഒരുമിപ്പിക്കുന്നു എന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദസറ സംസ്കാരത്തെയും കലകളെയും വളർത്തുന്നു. അതുകൊണ്ട് നമ്മുടെ രാജ്യത്ത് ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയിലെ ദ്വാരകയില്‍ നടക്കുന്ന ദസ്സറ ദിനാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മൾ ആരാധിക്കുന്നത് ശക്തിയെയാണ്. ശക്തിയെ നമ്മൾ ദുർഗ്ഗയായും ലക്ഷ്മിയായും ആരാധിക്കുന്നു. ശക്തിയെ ആരാധിക്കുന്ന ഒരു നാട്ടിൽ ശ്രീകൾക്ക് പൂർണ്ണ സംരക്ഷണം നൽകേണ്ടതും അവരെ പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണ്. അതുകൊണ്ട് ഈ ദസറ ദിനത്തിൽ സ്ത്രീകൾക്ക് രാഷ്ട്ര നിർമാണത്തിനുള്ള പങ്കിനെ നാം ആദരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തുള്ള എല്ലാ ഇന്ത്യക്കാർക്കും പ്രധാനമന്ത്രി ദസറ, നവരാത്രി ആശംസകൾ നേർന്നു. സ്ത്രീ ശാക്തീകരണത്തിന് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കണം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ലോക വ്യോമസേനാ ദിനം ആഘോഷിച്ച വ്യോമസേനക്കും അദ്ദേഹം ആശംസകൾ നേർന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…