ഡല്‍ഹി: പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 59-ാം എപ്പിസോഡിലാണ് മോദി തന്റെ വായനാശീലത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും പങ്കുവെച്ചത്.
ഗൂഗിള്‍ വന്നതോടെ വായനശീലം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ കൂടുതല്‍ വായിക്കാന്‍ കഴിയുന്നില്ല. ഏതുസമയത്തും എന്തുവിവരവും തേടാനായി ഗൂഗിള്‍ ഉള്ളതിനാല്‍ അത് നമ്മുടെ വായനാശീലത്തെ നശിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. മന്‍ കി ബാത്ത് പരിപാടിയില്‍ ഹരിയാണയില്‍നിന്നുള്ള അഖില്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരക്കേറെയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ടി.വിയും സിനിമകളും കാണാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കിട്ടുന്നുണ്ടോ എന്നായിരുന്നു അഖിലിന്റെ ചോദ്യം.
സിനിമകള്‍ കാണാന്‍ താത്പര്യമില്ലാത്ത തനിക്ക് പുസ്തക വായനയാണ് ഏറെ പ്രിയമെന്നും, പതിവായി ടി.വി. കാണാറില്ലെന്നും മോദി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചിലസമയങ്ങളില്‍ ഡിസ്‌കവറി ചാനല്‍ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…