ഇൻഫാൽ: ബിജെപി യുടെ നേതൃത്വത്തിലുള്ള സർക്കാർ മണിപ്പൂരിൽ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ സാധ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫാലിൽ നടന്ന കൂറ്റൻ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബന്ദുകളും ഹർത്താലുകളും കൊണ്ട് സംഘർഷഭരിതമായിരുന്നു കോൺഗ്രസ് ഭരണ കാലഘട്ടം. ഇതിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ ബിജെപിക്കായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും മനസ്സിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല . പക്ഷെ ബിജെപി രാജ്യത്തിന്റെ വളർച്ചാ എഞ്ചിനായാണ് മേഖലയെ കണ്ടത്. കോവിഡിനെതിരെ മികച്ച പോരാട്ടം നടത്തി, എല്ലാവര്ക്കും സൗജന്യ വാക്‌സിൻ നൽകി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 250000 സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി, 70000 കുടുംബങ്ങൾക്ക് സൗജന്യ വീട് നൽകി, 3000 സൗജന്യ കുടിവെള്ള കണക്ഷനുകൾ നൽകി. സംസ്ഥാനത്ത് പത്തിൽ ഏഴുപേർക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ പ്രയോജനം ലഭിച്ചു.
കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് ഒരു ഹൈവേ മാത്രമാണ് പൂർത്തിയാക്കിയത്. എന്നാൽ ബിജെപി സർക്കാർ 40 ദേശീയപാതയുടെ ജോലികൾ പൂർത്തിയാക്കി. മികച്ച റെയിൽ, ദേശീയ പാതാ സൗകര്യങ്ങളുള്ള സംസ്ഥാനമാണ് ഇന്ന് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണ രംഗത്ത് മണിപ്പൂരിൽ ബിജെപി മുന്നിലാണ്. സർവ്വേ ഫലങ്ങളും ബിജെപി യുടെ തുടർ ഭരണം പ്രവചിക്കുന്നുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…