ദില്ലി: രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിർണ്ണായക ചർച്ചകൾക്കായി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഈമാസം 30 ന് ഭോപ്പാലിലാണ് നിർണ്ണായക യോഗം നടക്കുക. ആറ് മണിക്കൂറോളം പ്രധാനമന്ത്രി സൈനിക ഉദ്യോഗസ്ഥർക്കൊപ്പമുണ്ടാകും എന്നാണ് സൂചന. സംയുക്ത കമാണ്ടർമാരുടെ യോഗം മാർച്ച് 30 മുതൽ ഏപ്രിൽ 01 വരെയാണ് നടക്കുക. പ്രതിരോധരംഗത്തെ പുതിയ ആശയങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനം ഒന്നാം തീയതി നടക്കും. അതിലും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡേ, നാവികസേനാ മേധാവി ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി തുടങ്ങിയവർ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കും.
സ്വകാര്യ സ്ഥാപനങ്ങളും സേനാംഗങ്ങളും വികസിപ്പിച്ച പ്രതിരോധ സാങ്കേതിക വിദ്യകളും പ്രതിരോധ ഉൽപ്പന്നങ്ങളുടെയും പ്രദർശനം പ്രധാനമന്ത്രിക്ക് മുന്നിൽ നടക്കും. നാവികസേനയാണ് പ്രദർശനത്തിന്റെ സംഘാടകരെങ്കിലും മൂന്നു സേനാവിഭാഗങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും സഹായിക്കുന്ന സാങ്കേതിക വിദ്യയുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശനമാകും നടക്കുക. സംയുകത സേനാ മേധാവി, മൂന്നു സേനാ മേധാവികളെയും സമ്മേളനത്തിൽ അഭിസംബോധന ചെയ്യും. സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് വിശദീകരിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സമ്മേളനത്തിൽ പങ്കെടുക്കും. മാർച്ച് 31 നാണ് പ്രതിരോധമന്ത്രി എത്തുന്നത്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…