India

വികസനക്കുതിപ്പിൽ പറന്നുയരാൻ തയ്യാറെടുത്ത് യു പി; നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും; ലക്ഷ്യമിടുന്നത് പ്രതിവർഷം 7 കോടി യാത്രക്കാരെ

നോയിഡ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Noida International Airport) ശിലാസ്ഥാപനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിടൽ നിർവ്വഹിക്കുന്നത്. 2024ഓടെ വിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളത്തിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യവർഷം 10,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിലെ അന്താരാഷ്‌ട്ര വിമാനത്താവങ്ങളുടെ എണ്ണം അഞ്ചായി ഉയരും. 1,334 ഹെക്ടർ സ്ഥലത്തായാണ് വിമാനത്താവളം നിർമ്മിക്കുന്നത്.

അതേസമയം നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലൊന്നാകും നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം. ജെവാർ വിമാനത്താവളം എന്നും ഇത് അറിയപ്പെടുന്നു. യുപിയുടെ സാമ്പത്തികവ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനമാകും ഈ വിമാനത്താവളം വഴി ലഭിക്കുകയെന്നാണ് വിലയിരുത്തൽ. ഒരു ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. അലിഗഡ്, ഹാപൂർ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാകും തൊഴിലവസരങ്ങൾ ലഭിക്കുക. വിമാനത്താവളത്തിനുള്ളിലെ ജോലിക്ക് പുറമെ മറ്റ് പല മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആദ്യഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാർ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040-50 ആകുന്നതോടെ ഇത് 7 കോടിയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

admin

Recent Posts

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

1 hour ago

എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ! വിമാനസര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും…

2 hours ago