Saturday, April 27, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണവും വിദേശ കറൻസികളും കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ ഉൾപ്പടെ 5 പേർ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും വിദേശ കറൻസികളും എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിൻ്റെ ബാറ്ററി റീ ചാർജ് ചേംബറിൽ ഒളിപ്പിച്ച് ആണ് കൊണ്ട് വരാൻ ശ്രമിച്ചത്. ഇതിന് ഏകദേശം 98 ലക്ഷം രൂപയുടെ വിലവരും.

ആഗോള വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്. ദുബായിൽ നിന്ന് വന്ന FZ 8743 വിമാനത്തിലെ യാത്രക്കാരൻ ആണ് മുജീബ്. അതേസമയം ഷാർജയിൽ നിന്ന് വന്ന നാല് യാത്രക്കാർ ആണ് വിദേശ കറൻസിയുമായി പിടിയിൽ ആയത്. പിടിച്ചെടുത്ത വിദേശ കറൻസികളുടെ മൂല്യം 36 ലക്ഷം രൂപ വരും. കോഴിക്കോട് പാറക്കടവ് സ്വദേശി നങ്കടിയിൽ മുഹമ്മദ് അനസ്, മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി കറുത്തേടത്ത് മുഹമ്മദ് മുഷ്താഖ്, മലപ്പുറം ചേലേമ്പ്ര സ്വദേശി വടക്കേക്കര റഷീദ്, കോഴിക്കോട് പഴൂർ സ്വദേശി വയോലി യാസിർ അഹമദ് എന്നിവരിൽ നിന്ന് ആണ് വിദേശ കറൻസികൾ പിടികൂടിയത്.

Related Articles

Latest Articles