Kerala

ക്രൈസ്‌തവ വോട്ടർമാരിലേക്ക് കടന്നു കയറി ബിജെപി; സ്നേഹയാത്രകൾക്ക് പിന്നാലെ ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് അടുത്ത നീക്കം; കൊച്ചി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മതമേലദ്ധ്യക്ഷന്മാരെ കണ്ടേയ്ക്കും

തിരുവനന്തപുരം: ന്യുനപക്ഷ വോട്ടർമാരിലേയ്ക്ക് കടന്നു കയറാനുള്ള ബിജെപി യുടെ പദ്ധതിയ്ക്ക് പുതിയ വേഗം. ക്രിസ്ത്യൻ വീടുകളിലേക്കും മത മേലദ്ധ്യക്ഷൻമാരുടെ ആസ്ഥാനത്തേയ്ക്കും തിരിച്ച് ബിജെപി നേതാക്കളുടെ വീടുകളിലേക്കും ഈസ്റ്ററിനും വിഷുവിനും നടത്തിയ സ്നേഹയാത്രകൾക്ക് ശേഷം ബന്ധം ഊഷ്മളമാക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് കടന്ന് ബിജെപി. കൊച്ചി സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെ കണ്ടെയ്‌ക്കുമെന്നാണ് സൂചന. ഈ മാസം 25 നാണ് യുവം 2023 പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നത്. യുവം 2023 ന്റെ വേദിക്കരികിൽ കൂടിക്കാഴ്ച നടത്താനുള്ള സംവിധാനങ്ങളൊരുക്കാൻ സംസ്ഥാന നേതൃത്വം സംഘാടക സമിതിയ്ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മതമേലദ്ധ്യക്ഷന്മാർ താൽപര്യം പ്രകടിപ്പിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

ഒരു ലക്ഷത്തോളം യുവാക്കളെയാണ് പ്രധാനമന്ത്രി യുവം 2023 ൽ അഭിസംബോധന ചെയ്യുക. ഈയിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണി അടക്കമുള്ള യുവനേതാക്കൾ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. ഈ മാസം 24 നാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ സന്ദർശനത്തിലാണ് ഈസ്റ്റർ ദിനത്തിൽ തുടങ്ങിയ സ്നേഹയാത്രയുടെ അടുത്ത പടിയായി പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തുക.

അതിനിടെ ഇന്ന് രാവിലെ കേന്ദ്ര ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജോൺ ബർല മലയാറ്റൂർ പള്ളി സന്ദർശിച്ചു. മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനമെന്നാണ് വിവരം. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാ​ദ്ധ്യക്ഷൻ എ എൻ രാധാകൃഷ്ണനും ബിജെപി പ്രവർത്തകരും മലയാറ്റൂർ പളളയിലെത്തിയിരുന്നു.കഴിഞ്ഞ ദിവസം എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ മല കയറിയിരുന്നു. മലയാറ്റൂർ തിരുനാൾ ദിവസമായ ഞായറാഴ്ചയാണ് രാധാകൃഷ്ണൻ മല കയറിയത്. പുതുഞായര്‍ ദിനത്തിലാണ് ബിജെപി പ്രാദേശിക പ്രവര്‍ത്തകരോടൊപ്പം രാധാകൃഷ്ണൻ മലയാറ്റൂര്‍ മലകയറിയത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

9 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

9 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

13 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

19 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago