India

യുപിയ്ക്ക് ഇത് സുവർണ്ണകാലം; പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ ; സ്വയംസഹായ സംഘങ്ങൾക്ക് 1000 കോടി വിതരണം ചെയ്യും

ദില്ലി: യുപിയ്ക്ക് ഇത് വികസനകുതിപ്പിന്റെ സുവർണ്ണകാലം. ഉത്തർപ്രദേശിലെ (Uttar Pradesh)സ്വയംസഹായ സംഘങ്ങൾക്ക് 1000 കോടി രൂപ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ദീൻദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം കൈമാറും. അതോടൊപ്പം 202 സപ്ലിമെന്ററി ന്യൂട്രീഷൻ നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ നിർവഹിക്കും.

അതേസമയം 80,000 ത്തോളം സ്വയം സഹായ സംഘങ്ങൾക്കാകും കേന്ദ്രസഹായം വിതരണം ചെയ്യുക. പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് പ്രയാഗ്‌രാജിലെത്തും. 80,000 സംഘങ്ങൾക്ക് 1.10 ലക്ഷം രൂപ വീതം കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ടായും(സിഐഎഫ്) 60,000 സംഘങ്ങൾക്ക് 15,000 രൂപ വീതം റിവോൾവിംഗ് ഫണ്ടായും ലഭിക്കുന്നു. പ്രയാഗ് രാജിൽ നടക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷത്തോളം സ്ത്രീകളും പങ്കെടുക്കും.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വരെ ഉപയോഗപ്രദമായ പദ്ധതിയാണിത്. മുഖ്യമന്ത്രി കല്യാൺ സുമംഗല പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ 1 ലക്ഷം പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും

B4 Admin

Share
Published by
B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

9 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

9 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

10 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

17 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

18 hours ago