അമൃത്സർ: പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് ചരൺജിത്ത് സിങ് ഛന്നി ( Charanjit Singh Channi).പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കുടുങ്ങിയതിന് ഒരു കിലോമീറ്റർ അകലെ തന്റെ വാഹനവ്യൂഹവും കർഷകർ തടഞെന്ന ഛന്നി പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തങ്ങൾ ഉയർത്തുന്ന യാതൊരു ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. അടുത്തദിവസം തന്നെ ചണ്ഡീഗഡിൽ കർഷകരുമായി കൂടിക്കാഴ്ച ഉണ്ടെന്നും, വാഹനം തടയേണ്ട ആവശ്യം എന്തായിരുന്നുവെന്നും ഛന്നി പ്രതിഷേധക്കാരോട് ചോദിച്ചു.
എന്നാൽ അടുത്ത യോഗത്തിൽ കർഷകരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നും ഛന്നി കർഷകർക്ക് ഉറപ്പ് നൽകി. ഇതിനുശേഷമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് പ്രതിഷേധക്കാരായ കർഷകർ അനുമതി നൽകിയതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദം. ഇതുപോലെയാണ് പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതെന്നും, ഇതിൽ സുരക്ഷാ വീഴ്‌ച്ചയൊന്നും ഇല്ലെന്നും സംഭവത്തിന് പിന്നാലെ ചരൺജിത്ത് സിങ് ഛന്നി മാധ്യമങ്ങളോട് പറഞ്ഞു. ‘ നിങ്ങൾ നോക്കൂ, പ്രതിഷേധക്കാർ എന്നെ തടയാൻ വന്നതാണ്. എന്നും പറഞ്ഞ് ഞാൻ അവരെ കൊല്ലണോ. പത്ത് പേർ എന്റെ വാഹനം തടയാൻ വന്നു. അവർ പോലീസ് വാഹനവ്യൂഹത്തെ വളഞ്ഞു.
പക്ഷേ പ്രധാനമന്ത്രിക്ക് അങ്ങനെ കാർ നിർത്തേണ്ടി പോലും വന്നില്ല. പ്രതിഷേധക്കാർക്ക് ഏകദേശം ഒരു കിലോമീറ്റർ പിറകിലായാണ് അദ്ദേഹത്തിന്റെ വാഹനം നിർത്തിയത്. പ്രകടനം നടത്തുന്നതൊക്കെ ജനാധിപത്യപരമായ അവകാശങ്ങളാണ്. തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തങ്ങളുടെ ആവശ്യങ്ങൾ നിറവേറണമെന്നാണ് ഈ കർഷകർ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിക്കുകയാണ് ഇപ്പോഴും.
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…