Monday, May 13, 2024
spot_img

പഞ്ചാബിലേത് കരുതിക്കൂട്ടിയുള്ള സംഭവം!!! പ്രധാനമന്ത്രിയുടെ യാത്രാമാർഗ വിവരങ്ങൾ ചോർത്തി നൽകിയത് പോലീസ്; വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി സംഘടന; നിർണ്ണായക വിവരങ്ങൾ പുറത്ത്

അമൃത്സർ :പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി ( BKU-Krantikari) എന്ന സംഘടനയെന്ന് റിപ്പോർട്ട്. അതോടൊപ്പം പ്രധാനമന്ത്രി പോകുന്ന വഴിയെകുറിച്ച് പഞ്ചാബ് പോലീസ് ഇവർക്ക് കൃത്യമായ വിവരങ്ങൾ ചോർത്തി നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് 20 മിനിട്ടോളം സമയമാണ് പ്രധാനമന്ത്രിയുടെ വാഹനം ഫ്‌ളൈ ഓവറിൽ കുടുങ്ങിയത്.

തുടർന്ന് പഞ്ചാബിലെ റാലി റദ്ദാക്കി പ്രധാനമന്ത്രി തിരികെ മടങ്ങുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ റാലി തടയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഹെലികോപ്ടറിൽ അദ്ദേഹം പോകുമെന്നാണ് അറിയിച്ചിരുന്നതെന്നും ക്രാന്തികാരി സംഘടന വിശദീകരണമായി പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കെതിരെയല്ല ബിജെപിക്കെതിരെയായിരുന്നു തങ്ങളുടെ പ്രതിഷേധം എന്നുമായിരുന്നു ഇവരുടെ വാദം.

എന്നാൽ പ്രധാനമന്ത്രിയുടെ യാത്രാപഥത്തെ കുറിച്ച് പ്രതിഷേധം നടത്തിയവർക്ക് കൃത്യമായ വിവരം ലഭിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാമാർഗ വിവരങ്ങൾ പഞ്ചാബ് പോലീസ് ചോർത്തി നൽകിയതായി ബികെയുവിന്റെ സുർജീത് സിംഗ് ഫൂൽ വ്യക്തമാക്കി. പ്രധാനമന്ത്രിയെ തടയുന്നതിന് വേണ്ടി തന്നെയാണ് തങ്ങൾ പ്രതിഷേധം നടത്തിയതെന്നും ഇയാൾ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാന പോലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിട്ട് മുൻപെങ്കിലും റോഡ് പോലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോക്കോൾ പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് കേന്ദ്രം ആരോപിച്ചു. സംഭവത്തിൽ ഇന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് വിശദീകരണം നൽകിയേക്കും.

Related Articles

Latest Articles