ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയും
പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. 16 മാസത്തിന് ശേഷം മോദിയും ട്രംപും നേരിട്ട് കാണുന്നു എന്ന പ്രത്യേകതയും ഉണ്ട് ഈ കൂടികാഴ്ചയ്ക്ക്
ജൂൺ 17ന് വൈകുന്നേരം 6:15 ന് ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉഭയകക്ഷി ചർച്ചകൾ നടത്തുക. നിർദ്ദിഷ്ട വ്യാപാര കരാറിനെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ യോഗത്തിന്റെ പ്രധാന അജണ്ടയായിരിക്കും. 2025 ഫെബ്രുവരിയിൽ യുഎസ് സന്ദർശിച്ചതിനുശേഷം പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒരു വർഷത്തെ നയതന്ത്ര നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലേക്കുള്ള കർമ്മപദ്ധതികൾക്കും ഇരുവരും രൂപം നൽകും.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വൈറ്റ് ഹൗസും വിഷയത്തിൽ അതീവ പ്രാധാന്യമാണ് നൽകുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും, അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധവും ഈ കൂടിക്കാഴ്ചയിലൂടെ കൂടുതൽ വ്യക്തമാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ജൂൺ 16-17 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയിൽ, ആഗോള പങ്കാളിത്തം, സുസ്ഥിര സാമ്പത്തിക വികസനം, കൃത്രിമബുദ്ധിയുടെ (എഐ) സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ജി 7 രാജ്യങ്ങളിലെ നേതാക്കൾ, പങ്കാളി രാജ്യങ്ങളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി അദ്ദേഹം ചർച്ച ചെയ്യും.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…