ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാസഖ്യത്തിന് നേതൃത്വം നല്കുന്നവര് കേരളത്തില്‍ പരസ്പരം മിണ്ടില്ല. മഹാസഖ്യത്തിലെ നേതാക്കള്‍ അന്യോന്യം വൈര്യം സൂക്ഷിക്കുന്നവരാണ്. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തിയുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1959ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ ഇറക്കിയത് കോണ്‍ഗ്രസാണ്. മുന്നൂറ്റി അമ്പത്തിയാറാം വകുപ്പ് കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തു. കോണ്‍ഗ്രസ് 55 വര്‍ഷം രാജ്യം ഭരിച്ചുവെന്നും താന്‍ ഭരിച്ചത് വെറും 55 മാസം മാത്രമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഭരിച്ചിട്ടും അവര്‍ പാവപ്പെട്ടവന് വൈദ്യുതി പോലും എത്തിച്ചില്ല. അതിന് താന്‍ വരേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രസംഗത്തിലൂടെ നരേന്ദ്ര മോദി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. കള്ളന് കാവല്‍ക്കാരനെ കുറ്റപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് സഹായിച്ച കള്ളന്മാരെ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ പിടികൂടുകയാനിന്നും മോദി വിമർശിച്ചു. സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് എന്നും ശ്രമിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രസംഗത്തില്‍ മോദി എണ്ണിപ്പറഞ്ഞു. രാജ്യം വിദേശ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. വ്യോമയാന മേഖലയില്‍ രാജ്യം അതിവേഗം വളരുകയാണ്. ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകത്ത് പതിനൊന്നാം സ്ഥാനത്തുനിന്ന് ആറിലെത്തി. പതിനൊന്നിലെത്തിയപ്പോള്‍ സന്തോഷിച്ചവര്‍ ഇപ്പോള്‍ ദുഖിക്കുകയാണ്. മോദിയെ വിമര്‍ശിച്ചോളൂ, രാജ്യത്തെ വിമര്‍ശിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി വിരുദ്ധ സര്‍ക്കാരിനെ മുന്നോട്ട് നയിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനായി. ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ആശംസിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശനത്തിനിടെ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…