Categories: India

ഫ്രാൻസിൽ നിന്നു നേരെ അബുദാബിയിലേക്ക്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് സന്ദർശനം ഇന്നാരംഭിക്കും

ദില്ലി: മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. ഇന്ന് രാത്രി അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്.

യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.

മഹാത്മാ ഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും. പ്രധാനമന്ത്രിയെന്ന നിലയില്‍ മൂന്നാം തവണയാണ് നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് ബഹ്‌റൈനിലേക്ക് തിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് ബഹ്റൈനിലെത്തുന്ന പ്രധാനമന്ത്രി മനാമയില്‍ ഇന്ത്യന്‍ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യും. ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി മോദി ചര്‍ച്ച നടത്തും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യും.

admin

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

37 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

43 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

57 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago