ചാന്റില്ലി: കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സ്. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം.
ഒന്നര മണിക്കൂറാണ് മോദിയും മാക്രോണും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കുശേഷം ഇരുരാജ്യങ്ങളും നാലു കരാറുകളില്‍ ഒപ്പുവച്ചു. ഇതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മോദി ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. തുടര്‍ന്നു സംസാരിക്കവെയാണ് മാക്രോണ്‍ ഇന്ത്യയുടെ നിലപാടിനു പിന്തുണ അറിയിച്ചത്.
ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. വിഷയത്തില്‍ ഒരു മൂന്നാം കക്ഷി ഇടപെടുകയോ അക്രമം പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതില്ല. മേഖലയില്‍ സമാധാനമുണ്ടാകണം. ഒപ്പം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സംസാരിക്കുമെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഇന്ത്യക്കു നല്‍കാനുള്ള റഫാല്‍ വിമാനങ്ങളില്‍ ആദ്യ വിമാനം അടുത്ത മാസം കൈമാറുമെന്നും മാക്രോണ്‍ അറിയിച്ചു. ഭീകരവാദം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…