India

‘ജനാധിപത്യത്തിന്റെ ഉത്സവം കെങ്കേമമാക്കാം, വോട്ട് ചെയ്യാനെത്തുക’ തെലങ്കാനാ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ജനങ്ങളോട് ആഹ്വനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി; സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു; പുതിയ വോട്ടർമാർ നിർണായക ശക്തി

ദില്ലി: തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവേ ജനങ്ങളോട് സമ്മതിദാന അവകാശം വിനിയോഗിക്കാൻ ആഹ്വനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വോട്ടർമാരോട് ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ അദ്ദേഹം പ്രത്യേകം ആഹ്വനം ചെയ്‌തു. ‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ജനാധിപത്യത്തിന്റെ ഈ ഉത്സവം ആഘോഷമാക്കാൻ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുക. പുതിയ വോട്ടർമാരോട് അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഞാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു’- അദ്ദേഹം എക്‌സിൽ കുറിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തെലങ്കാനയിൽ ഉച്ചവരെ 36 ശതമാനം പോളിംഗ് നടന്നതായാണ് റിപ്പോർട്ട്.

അധികാരം നിലനിർത്താൻ ഭരണകക്ഷിയായ ബി ആർ എസും, ത്രിപുര മോഡൽ ആവർത്തിക്കാൻ ബിജെപിയും ശക്തമായ പോരാട്ടം നടത്തുകയാണ് തെലങ്കാനയിൽ. തകർച്ചയെ അതിജീവിക്കാൻ കോൺഗ്രസ്സും രംഗത്തുണ്ട്. സംസ്ഥാനത്ത് ബിജെപി അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിച്ചിരിക്കുന്നത്. മതാധിഷ്ഠിതമായ സംവരണം നിർത്തലാക്കുമെന്നും അധികാരത്തിലെത്തിയാൽ ആറുമാസത്തിനകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയനേതാക്കൾ തെലങ്കാനയിൽ അവസാനലാപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു .

Kumar Samyogee

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

7 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago