ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ച് കണ്ണൂർ വിസി പുനർനിയമന ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹർജി പരിഗണിക്കവെ പുനര്‍നിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു .
വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നുവെന്നും പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വിസി പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചതെന്നും വ്യക്തമാക്കി.മുഖ്യമന്ത്രി തന്നെ നേരിട്ടു വന്നു കണ്ട് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘‘ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പഴി പറയുന്നത് തെറ്റാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ആദ്യം എന്നെ സമീപിച്ചത് മുഖ്യമന്ത്രിയാണ്. കണ്ണൂർ എന്റെ നാടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യങ്ങൾ മുന്നോട്ട് പോകുകയാണ്, സമയമാകുമ്പോൾ താങ്കളുടെ അഭിപ്രായവും പരിഗണിക്കാമെന്നു പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും എന്നെ വന്നു കണ്ടു. നിങ്ങൾ മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങൾ നീക്കാമെന്നു പറഞ്ഞിട്ട് എന്തിനാണ് ഇത്തരത്തിൽ ഒരു നടപടിക്രമമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നിയമം അനുശാസിക്കുന്നത് അങ്ങനെയാണ്, അതുകൊണ്ടാണെന്ന്. എന്നാൽ തങ്ങളുടെ നിയമോപദേശകനായ അഡ്വക്കറ്റ് ജനറൽ പറഞ്ഞത് ഈ നടപടിക്രമം നിർത്തിവയ്ക്കാമെന്നാണ്. അവർ അഡ്വക്കറ്റ് ജനറലിന്റെ ഒപ്പില്ലാത്ത ഉത്തരവുമായി വന്നു. ഇതെങ്ങനെ ഞാൻ അഡ്വക്കറ്റ് ജനറലിന്റെ ഉത്തരവായി എടുക്കുമെന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് കുറച്ചു സമയം കൂടി തരാൻ പറഞ്ഞു. തുടർന്ന് അവർ കത്തുമായി വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയല്ല. ഇവരാണ് എന്നെ കാണാൻ വന്നത്. ഇവരാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ കത്തുമായി വന്നത്. ഇത് നിയമവിരുദ്ധമാണെന്നും എന്നാൽ നിങ്ങൾ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമായി വന്നതിനാൽ ഞാൻ സമ്മതിക്കാമെന്നും അവരോട് പറഞ്ഞു.
തുടർന്ന് പിറ്റേ ദിവസം തന്നെ താങ്കൾ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. നിങ്ങൾ മറ്റു കാര്യങ്ങളിലും ഇത്തരത്തിൽ എന്റെ മേൽ സമ്മർദം ചെലുത്തുകയാണെന്ന് പറഞ്ഞു. എനിക്ക് ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്നും ബദലായി മറ്റെന്തെങ്കിലും മാർഗങ്ങൾ സജ്ജീകരിക്കാനും അദ്ദേഹത്തോടെ ആവശ്യപ്പെട്ടു. ചാൻസിലറായി തുടർന്നാൽ ഇനിയും ഇത്തരത്തിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നിങ്ങൾ എന്നെക്കൊണ്ട് ചെയ്യിക്കുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് കത്തെഴുതാൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്കു മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. എല്ലാ സമ്മർദ്ദവും വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നാണ്.’’ – ഗവർണർ പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…