Kerala

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് തട്ടിപ്പ്; 70000 രൂ​പ​യോ​ളം കൈ​പ്പ​റ്റി ക​ട​ന്നു​ക​ളഞ്ഞ രണ്ട് പേർ പോലീസ് പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തിലെ രണ്ടുപേർ അറസ്റ്റിൽ. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ ഹാ​ഷിം മ​ൻ​സി​ലി​ൽ എ​ൻ. മു​ഹ​മ്മ​ദ് ഷാ​ൻ (23), നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ച​മ്പോ​ളി​ൽ വ​ട​ക്ക​തി​ൽ എ​സ്. വി​ഷ്ണു (22) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.മ​ക്കാ​ഴേ​ത്ത് ജം​ങ്ഷ​നി​ലു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​നാ​യെ​ത്തി​യ​ത്.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ത്തി 19 ഗ്രാം ​ഓ​ളം തൂ​ക്കം വ​രു​ന്ന മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി 70000 രൂ​പ​യോ​ളം കൈ​പ്പ​റ്റി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​മു​ട​മ ന​ട​ത്തി​യ സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​യ​പ്പെ​ടു​ത്തി​യ ഉ​രു​പ്പ​ടി​ക​ൾ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത്.തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

8 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

8 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

12 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

17 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago