India

പ്രധാനമന്ത്രി മോദിയെ ലക്ഷ്യമാക്കി ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരർ പിടിയിൽ; അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐ യുമായും ബന്ധമുള്ള രണ്ടുപേർ, പിടിയിലായ ജലാലുദ്ദീൻ മുൻ പോലീസ് ഉദ്യോഗസ്ഥൻ: ഭീകരവാദികൾ ലക്ഷ്യമിട്ടത് 2047നുള്ളിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ

ദില്ലി:ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പിടികൂടി പോലീസ്. അഥർ പർവേശ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. ബിഹാറിലെ ഫുൽവാരി ഷരീഫ് മേഖലയിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇവരുടെ ലക്ഷ്യം.

ജൂലൈ 12ന് അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിന് നേരെ ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. മോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനായി ഈ ഭീകരസംഘം ജൂലൈ 6, 7 തീയതികളിൽ പ്രത്യേകം യോഗം ചേർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

ആക്രമണം നടത്തുന്നതിനായി പ്രതികൾ ഫുൽവാരി മേഖലയിൽ ആളുകൾക്ക് ആയുധ പരിശീലനം നൽകുകയും യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി. പട്നയ്ക്കു സമീപം ഫുൽവാരി ഷരീഫിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്നാണ് പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇവരുടെ ഓഫീസിൽ നിന്നും തീവ്ര ലഘുലേഖകളും പോലീസ് കണ്ടെത്തിയട്ടുണ്ട്.

ഝാർഖണ്ഡ് പോലീസിൽ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ മുഹമ്മദ് ജലാലുദ്ദീൻ. അഥർ പർവേശ് പാട്നയിലെ ഗാന്ധി മൈതാനത്തിൽ നടന്ന സ്ഫോടനക്കേസിൽ പ്രതിയായ മഞ്ജറിന്റെ സഹോദരനാണ്. പർവേശിന്റെ ഇളയ സഹോദരൻ മഞ്ജർ 2001-02 കാലഘട്ടത്തിലെ ബോംബ് സ്‌ഫോടനങ്ങളുടെ പേരിലായിരുന്നു ജയിലിൽ പോയത്.

കഴിഞ്ഞ രണ്ടുമാസമായി ഇവർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ വിളിച്ചുചേർക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും, ഹോട്ടലുകളിൽ മുറിയെടുക്കുമ്പോൾ കള്ളപ്പേരാണ് ഇവർ നൽകിയിരുന്നത്. ലക്ഷങ്ങളുടെ ഫണ്ടും പർവേശ് ശേഖരിച്ചിരുന്നു. മാർഷ്യൽ ആർട്‌സ് പഠിപ്പിക്കുന്നു എന്ന വ്യാജേന വാളും കത്തിയും ഒക്കെ പ്രയോഗിക്കാൻ ഇയാൾ നാട്ടുകാരെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇതുകൂടാതെ അന്യമതക്കാർക്കെതിരെ അക്രമത്തിനും പ്രേരിപ്പിച്ചു. സിസിടിവി ഫുട്ടേജുകളും, ദൃക്‌സാക്ഷി വിവരണങ്ങളും തെളിവായുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നി സംഘടനയുമായും ഇവർക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. അതേസമയം സംശയാസ്പദമായ നിരവധി രേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 2047നുള്ളിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി

25ഓളം പിഎഫ്ഐ അനുകൂല ലഘുലേഖകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാട്നയിൽ ആയോധനകലയും ശാരീരി വിദ്യാഭ്യാസവും നൽകാനെന്ന പേരിൽ ജലാലുദ്ദീനും അഥറും ഇവിടെ ഒരു പരിശീലന കേന്ദ്രം നടത്തി വരുന്നുണ്ടായിരുന്നു. ഇവിടെ നിന്നും മുസ്ലീംങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിക്കുകയാണ് അവർ ചെയ്തിരുന്നത്.

കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും യുവാക്കൾ ഇവിടെ പരിശീലനം നേടുന്നതിനായി സന്ദർശനം നടത്തിയിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. പാകിസ്ഥാൻ ബംഗ്ലദേശ്, തുർക്കി തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ ഇവർ പണം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.

ഫുൽവാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

 

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

9 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

9 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 hours ago