Wednesday, May 15, 2024
spot_img

ദില്ലി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ദമ്പതികളുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് 45 തോക്കുകൾ; മുൻപും സമാന കൃത്യം നടത്തിയതായി വെളിപ്പെടുത്തൽ

ദില്ലി: ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 45 തോക്കുകൾ കൈവശം വച്ച ദമ്പതികൾ പിടിയിൽ. വിയറ്റ്‌നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതിമാരുടെ രണ്ട് ട്രോളി ബാഗുകളിൽ നിന്നാണ് 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ കണ്ടെത്തിയത്. മുൻപും തോക്കുകൾ കടത്തിയതായി ദമ്പതികൾ സമ്മതിച്ചു. തോക്കുകൾ യഥാർഥത്തിലുള്ളതാണോ അല്ലയോ എന്നത് ബാലിസ്റ്റിക് റിപ്പോർട്ട് ലഭിച്ചതിന് മാത്രമേ സ്ഥിരീകരിക്കൂവെന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. എന്നാൽ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ തോക്കുകൾ ഉപയോഗിക്കാൻ സാധിക്കൂവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

41 കാരനായ ഭർത്താവും 32 കാരിയായ ഭാര്യയും വിയറ്റ്നാമിൽ നിന്ന് തിങ്കളാഴ്ച ദില്ലി വിമാനത്താവളത്തിലെത്തി. ദമ്പതികൾക്കൊപ്പം ആറുമാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ അറൈവൽ ഹാളിന്റെ ഗ്രീൻ ചാനൽ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. ദമ്പതികൾ വന്ന അതേ സമയം പാരീസിൽ നിന്നെത്തിയ മൂത്ത സഹോദരൻ അദ്ദേഹത്തിന് കൈമാറിയ രണ്ട് ട്രോളി ബാഗുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ബാഗുകൾ നൽകിയ ശേഷം സഹോദരൻ മുങ്ങി. സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ പരിശോധിച്ചപ്പോൾ 45 തരം ബ്രാൻഡ് തോക്കുകൾ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

അതേസമയം, തുർക്കിയിൽ നിന്ന് 12.5 ലക്ഷം രൂപയുടെ 25 തോക്കുകൾ കടത്തിയതായി ഇരുവരും സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.ബാഗുകൾ കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ മകളെ മുത്തശ്ശിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിപ്പിക്കുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി

Related Articles

Latest Articles