തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡിജിപിയുടെ നിര്‍ദേശം.
സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.
ഡിജിപിയുടെ ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഡിജിപി നിര്‍ദേശിച്ചു. അന്വേഷണം ഏത് രീതിയില്‍വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നും ഡിജിപി അറിയിച്ചു.
പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് പരാതിയുണ്ടായിരുന്നു. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്തത് അസോസിയേഷന്‍ നേതാക്കളാണെന്നാണ് പരാതിയുയര്‍ന്നത്.
നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയത്. വോട്ട് ചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷന്‍ നേതാക്കളാണ്. ബാലറ്റുകള്‍ സംഘടിപ്പിക്കുന്നത് സ്ഥലമാറ്റ ഭീഷണിയുള്‍പ്പെടെ നടത്തിയിട്ടാണെന്നും പരാതിയുണ്ടായിരുന്നു.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…