Tuesday, September 22, 2026

പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം; അന്വേഷണം നിര്‍ദേശിച്ച് ഡിജിപി


തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഡിജിപിയുടെ നിര്‍ദേശം.

സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നാണ് ഡിജിപിയുടെ ശുപാര്‍ശ. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

ഡിജിപിയുടെ ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണമെന്നും ഡിജിപി നിര്‍ദേശിച്ചു. അന്വേഷണം ഏത് രീതിയില്‍വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നും ഡിജിപി അറിയിച്ചു.

പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് പരാതിയുണ്ടായിരുന്നു. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ചെയ്തത് അസോസിയേഷന്‍ നേതാക്കളാണെന്നാണ് പരാതിയുയര്‍ന്നത്.

നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയത്. വോട്ട് ചെയ്യുന്നതും ഒപ്പിടുന്നതും അസോസിയേഷന്‍ നേതാക്കളാണ്. ബാലറ്റുകള്‍ സംഘടിപ്പിക്കുന്നത് സ്ഥലമാറ്റ ഭീഷണിയുള്‍പ്പെടെ നടത്തിയിട്ടാണെന്നും പരാതിയുണ്ടായിരുന്നു.

Related Articles

Latest Articles