kerala-police
തിരുവനന്തപുരം: പോലീസുകാരുടെ തമ്മിലടിയെത്തുടര്‍ന്ന് എട്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്നലെ നടന്ന സഹകരണ സംഘം തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തിലാണ് 14 പോലീസുകാര്‍ക്കെതിരെ നടപടി.
തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -വലത് സംഘടനകളില്‍ പെട്ട പോലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.
സൊസൈറ്റി ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.
കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്.
ജൂണ്‍ 27 നാണ് സഹകരണസംഘം തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…