നാദാപുരം: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി (MDMA) യുവതി പിടിയിൽ. തൊട്ടിൽ പാലം ചീളിയാട് വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര പാലേരി സ്വദേശിനി കുന്നത്ത് ശരണ്യ (29) ആണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 740 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ്പി ടി പി ജേക്കബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ശരണ്യയെ പിടികൂടിയത്. മൊകേരിയിൽ വിൽപന നടത്താനായി എത്തിച്ചതായിരുന്നു. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിൽ ഒരാളാണ് യുവതി. കുറ്റ്യാടി, പേരാമ്പ്ര മേഖലയിൽ ഫ്രീലാന്റ് ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…