Sunday, June 16, 2024
spot_img

മാരക മയക്കുമരുന്നുമായി ഇരുപത്തിയഞ്ചുകാരി പിടിയിൽ; യുവതി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പോലീസ്

നാദാപുരം: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി (MDMA) യുവതി പിടിയിൽ. തൊട്ടിൽ പാലം ചീളിയാട് വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര പാലേരി സ്വദേശിനി കുന്നത്ത് ശരണ്യ (29) ആണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 740 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ്പി ടി പി ജേക്കബിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ശരണ്യയെ പിടികൂടിയത്. മൊകേരിയിൽ വിൽപന നടത്താനായി എത്തിച്ചതായിരുന്നു. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിൽ ഒരാളാണ് യുവതി. കുറ്റ്യാടി, പേരാമ്പ്ര മേഖലയിൽ ഫ്രീലാന്റ് ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles