Kozhikkode-attack-bus-workers
കോട്ടയം: കാറിനുള്ളില്‍ സംസാരിച്ചിരുന്ന സുഹൃത്തുക്കളായ യുവതിയെയും ചോദ്യം ചെയ്ത പ്രദേശവാസിക്ക് മര്‍ദനമേറ്റു. ഇന്ന് വൈകിട്ട് കോട്ടയം കാരാപ്പുഴ പാലത്തിന് സമീപമാണ് സംഭവം നടന്നത്.
കാരാപ്പുഴയിൽ റോഡരികില്‍ കാറിനുള്ളിലിരുന്ന് സംസാരിക്കുകയായിരുന്നു യുവാവും യുവതിയും. ഈ സമയം പ്രദേശവാസിയായ മറ്റൊരു യുവാവ് ഇതുവഴി എത്തി കാറിന്റെ ചില്ലില്‍ തട്ടിയ ശേഷം ഇരുവരെയും യുവാവ് ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കാറിനുള്ളില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവും പ്രദേശവാസിയും തമ്മില്‍ വാക്കുതർക്കമാകുകയും പ്രദേശവാസിയായ യുവാവിനെ കാറിനുള്ളില്‍ നിന്ന ഇറങ്ങിയെത്തിയ യുവാവ് മര്‍ദിക്കുകയായിരുന്നു.
പിന്നീട് ക്രൂരമായ മര്‍ദനമേറ്റ് ശരീരത്തില്‍ മുറിവുകളുമായി പ്രദേശവാസിയായ യുവാവ് റോഡില്‍ കിടന്നു. സ്ഥലത്ത് നാട്ടുകാര്‍ ഓടിക്കൂടിയതോടെ യുവാവും യുവതിയും കാറുമായി രക്ഷപ്പെടുകയായിരുന്നു.
അതേസമയം നാട്ടുകാര്‍ സംഭവം പോലീസ് കണ്ട്രോള് റൂമിലും വെസ്റ്റ് പോലീസ് സ്റ്റേഷനിലും അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാര്‍ നമ്പര്‍ സഹിതം നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…