കണ്ണൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. നിലവിൽ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡിയാണ് തച്ചങ്കരി. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന തച്ചങ്കരിക്കു പോലീസ് ചീഫിന്റെ പദവിയിലെത്തുന്നതിനു തടസമായി നിന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള കുരുക്കുകള്‍ ഒരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്. തച്ചങ്കരിയെ പോലീസ് ചീഫിന്റെ പദവിയിലെത്തിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. ഇതില്‍ കെഐസ്ആര്ടിസി എംഡിയായിരുന്ന കാലത്തെ തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയുന്നുണ്ട്. വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഡയറക്ടർ അരുണ്‍കുമാർ സിൻഹ എന്നിവരാണ് പോലീസ് മേധാവിയുടെ പദവിയിലേക്കു പരിഗണിക്കണിക്കപ്പെടുന്ന മറ്റ് രണ്ടു പേർ.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…