Police didn't like stopping the bike; A young man poured petrol on his own vehicle in the middle of the road and set it on fire
ഹൈദരാബാദ്:തെറ്റായ ദിശയിൽ വന്ന ബൈക്കിനെ പോലീസ് തടഞ്ഞത് ഇഷ്ടമായില്ല,സ്വന്തം ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. ഹൈദരാബാദിലെ മൈത്രിവനം ജംഗ്ഷനിലാണ് സംഭവം നടന്നത്.
നിയമം തെറ്റിക്കുകയും വഴിയിൽ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന തരത്തിൽ ബൈക്ക് ഓടിച്ചതോടെയുമാണ് പോലീസ് യുവാവിനെ തടഞ്ഞത്.എന്നാൽ പോലീസ് തന്റെ ബൈക്ക് തടഞ്ഞത് ഇഷ്ടപ്പെടാത്ത അശോക് ആദിത്യ കടയിൽ നിന്നും പെട്രോളുമായി തിരികെ എത്തി വാഹനം നടുറോഡിലിട്ട് കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബൈക്കിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച ശേഷം അശോക് സ്ഥലത്തു നിന്നും മാറി നിന്നു. ഇതോടെ തീ അണയ്‌ക്കാൻ ട്രാഫിക് പോലുസുകാരൻ ശ്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. അമീർപേട്ടിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് അശോക് ആദിത്യ.
യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഹൈദരാബാദ് ട്രാഫിക് പോലീസ് ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുകയും നിയമങ്ങൾ പാലിക്കാതെയും അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്യുന്ന യാത്രക്കാർക്കെതിരെ കർശനമായി നടപടിയെടുക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…