പട്യാല: പഞ്ചാബിലെ പട്യാലയിൽ പിറന്നാൾ ദിവസം ഓർഡർ ചെയ്ത കേക്ക് കഴിച്ച് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്യാല സ്വദേശി മാൻവി ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. മാൻവിയുടെ മാതാപിതാക്കൾക്കും ഇളയ സഹോദരിക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പിറന്നാൾ ആഘോഷിക്കാനായി പട്യാലയിലെ ബേക്കറിയിൽ നിന്നാണ് ഓൺലൈനായി കേക്ക് ഓർഡർ ചെയ്തത്. കുട്ടി കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ കുടുംബം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു.
ഇക്കഴിഞ്ഞ 24ന് രാത്രി എഴുമണിയോടെയാണ് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷം നടന്നത്. രാത്രി 10 മണിയോടെ കുടുംബത്തിന് ഒന്നടങ്കം ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മാൻവിയും ഇളയ സഹോദരിയും ഛർദിച്ചു. കടുത്ത ദാഹം അനുഭവപ്പെട്ടതോടെ മാൻവി വെള്ളം വാങ്ങിക്കുടിച്ചുവെന്നും അൽപ സമയത്തിനകം കുട്ടി ഉറങ്ങിയെന്നും മുത്തച്ഛൻ ഹർബൻ ലാൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പിറ്റേദിവസം രാവിലെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ കുട്ടിക്ക് ഓക്സിജൻ നൽകി. പിന്നാലെ ഇസിജിക്കും വിധേയമാക്കി. വൈകാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നും മുത്തച്ഛൻ പറഞ്ഞു. ബേക്കറിയിൽനിന്ന് ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കിൽ വിഷാശം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.
സംഭവത്തിൽ ബേക്കറിയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 273, 304 എ എന്നീ വകുപ്പുകളാണ് ബേക്കറിയുടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…