സ്വർണക്കവർച്ചാ കേസിലെ അന്വേഷണം ഇപ്പോൾ പൊടിപൊടിക്കുകയാണ്. അർജുൻ ആയങ്കി കൊടിസുനിയുടെയും മുഹമ്മദ് ഷാഫിയുടെയും പേരുകൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലുകളും റെയ്ഡുകളും തകൃതിയായി നടക്കുന്നുണ്ട്.
ഇന്നലെ മുഹമ്മദ് ഷാഫിയുടെ വീട് റെയ്ഡ് ചെയ്തു. ടിപി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി ഇപ്പോൾ പരോളിലാണ്. കൊടിസുനിയൊഴികെ ടിപി കേസിലെ മറ്റെല്ലാ പ്രതികളും പരോളിലാണ്.
സ്വർണക്കവർച്ച നടത്താൻ ജയിലിൽ നിന്നും പരോൾ അനുവദിച്ച് തുറന്നുവിടുന്ന കൊലക്കേസ് പ്രതികൾ കേരളത്തിലല്ലാതെ മറ്റെവിടെയുണ്ടാകും എന്ന് അതിശയിച്ചു പോവുകയാണ്.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല. റെയ്ഡ് നടന്നതിനു പിന്നാലെ പല മാദ്ധ്യമങ്ങളും മനപ്പൂർവം മറച്ചു വച്ച അല്ലെങ്കിൽ വാർത്താപ്രാധാന്യം കൊടുക്കാത്ത ഒന്നുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നും പോലീസ് യൂണിഫോമിലെ ഒന്നോ അതിലധികമോ സ്റ്റാറുകൾ കണ്ടെത്തി എന്നതാണത്.
എന്തുകൊണ്ടാണ് വളരെയധികം ഗൗരവകരമായ ഈ കണ്ടെത്തൽ ആരും അധികം ശ്രദ്ധിക്കാതെ പോകുന്നത്? മുഹമ്മദ് ഷാഫി പോലീസ് യൂണിഫോം വരെ ഉപയോഗിച്ച് വൻ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ഷാഫിയുടെ വീട്ടിൽ കണ്ടെത്തിയ നക്ഷത്രചിഹ്നങ്ങൾ.
പോലീസ് യൂണിഫോമിൽ ആൾമാറാട്ടം നടത്തി മുഹമ്മദ് ഷാഫിയെയും കൂട്ടാളികളെയും പല അവസരങ്ങളിലും ജയിലിൽ നിന്നും പുറത്തെത്തിച്ചിട്ടുണ്ടോ എന്നത് വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു സംശയമാണ്.
ഈ സ്വർണക്കവർച്ചയുടെ മാഫിയയിലേക്ക് അന്വേഷണം എത്തുന്നത് രാമനാട്ടുകര ആക്സിഡന്റ് ഒന്നുകൊണ്ട് മാത്രമാണ്. അല്ലായെങ്കിൽ ഇത്രയധികം വാഹനങ്ങളും ഇത്രയധികം സംഘങ്ങളും ഇത്രയും വലിയ കവർച്ചയും അഴിഞ്ഞാടിയാൽ പോലും പോലീസ് ഇതറിയില്ല. എന്തുകൊണ്ടാണത്? ഈ കവർച്ചാസംഘങ്ങൾക്ക് എസ്കോർട്ട് പോകാൻ ഇവർ പോലീസ് യൂണിഫോം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഈ ക്രിമിനലുകൾക്ക് എത്രയധികം എളുപ്പമാണെന്ന് ഓർത്ത് നോക്കുക.
അതിനുവേണ്ടി ഏതൊക്കെ പോലീസ് ഓഫീസർമാർ പങ്കുകൈപ്പറ്റി ഇവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടാകുമെന്നോർക്കുക. കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് എസ്എഫൈ ഗുണ്ടകൾ ജയിലിലായപ്പോൾ പുറത്തുവന്നത് അവർ യാതൊരു വിധ മാനദണ്ഡവുമില്ലാതെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പോലീസ് സെലക്ഷൻ നേടാൻ നിൽക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. അതുപോലെ എത്രയെത്ര ഗുണ്ടകളെ ഇവർ പോലീസിൽ തിരുകിക്കയറ്റിയിട്ടുണ്ടാവും?
ആർക്കും വിട്ടുകൊടുക്കാതെ ആഭ്യന്തരം കൈപ്പിടിയിൽ അമർത്തിവച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതൊക്കെ നടത്തിക്കൊടുക്കാൻ നിമിഷനേരം മതി എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.
ഈ ക്രിമിനലുകൾക്ക് പാർട്ടി കൂട്ടു നിൽക്കുന്നു, നേതാക്കൾ കൂട്ടു നിൽക്കുന്നു, പോലീസ് കൂട്ടു നിൽക്കുന്നു, അപ്പോൾ നമ്മുടെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ പങ്കാളിയാണെന്ന് എങ്ങനെ ഉറപ്പിക്കാതിരിക്കും?
പോലീസ് യൂണിഫോമും യൂണിഫോമിലെ സ്റ്റാറും എങ്ങനെയാണ് മുഹമ്മദ് ഷാഫിക്ക് ലഭിക്കുന്നത്. ലഭിച്ചാൽ തന്നെ അത് മുഹമ്മദ് ഷാഫി എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നത് നേരത്തെ പറഞ്ഞ പോലെ വളരെയധികം ആശങ്ക ഉളവാക്കുന്ന ഒന്നുതന്നെയാണ്.
പോലീസ് വകുപ്പും ഇതിൽ പങ്കാളികളും ഭാഗവാക്കും ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊടിസുനി. ജയിൽ ഡിജിപി കൊടി സുനിയാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അതിൽ അത്ഭുതമില്ല.
ഇത്രയും വലിയ ക്രിമിനൽ ഗൂഡാലോചനകൾ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ജയിലിനകത്തുള്ള കൊടിസുനിയാണെങ്കിൽ നമ്മുടെ കേരളത്തിന്റെ അധപതനം എത്രത്തോളമാണെന്ന് ചിന്തിക്കുക. ഇത്തരം സിപിഎം ക്രിമിനലുകളെ സകലവിധ ഒത്താശയും കൊടുത്ത് തീറ്റിപ്പോറ്റി വളർത്തി നാട് കുട്ടിച്ചോറാക്കുന്ന നമ്മുടെ ഭരണവർഗവും പോലീസും മുഖ്യമന്ത്രിയും ഇതിന് സമാധാനം പറഞ്ഞേ മതിയാവൂ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…