പത്തനംതിട്ട: പ്രതീക്ഷിക്കാതെ പോലീസ് ജീപ്പ് പിന്നോട്ടെടുത്ത് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്. അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ലോറി പിടികൂടുന്നതിന് വേണ്ടി പോകാനായി പെട്ടെന്ന് പിന്നോട്ടെടുത്തപ്പോഴാണ് പോലീസ് ജീപ്പ് സ്കൂട്ടരിൽ പിടിച്ചതും യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റതും.
പഴകുളം പടിഞ്ഞാറ് കുലച്ചാതിവിള കിഴക്കേതില്‍ ഉഷ, മകള്‍ രാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.45ന് കെപി റോഡില്‍ പഴകുളം ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പഴകുളം ജംക്‌ഷനു സമീപത്തായി കിടക്കുകയായിരുന്നു പോലീസ് ജീപ്പ്. തുടർന്ന് അതുവഴി വന്ന മണ്ണ് കയറ്റിയ ലോറി പോലീസ് ജീപ്പ് കണ്ടതോടെ കെപി റോഡില്‍ നിന്ന് കനാല്‍ റോഡിലേക്ക് തിരിയുകയായിരുന്നു.
ഇവരെ പിടികൂടാനായി ജീപ്പ് പെട്ടെന്ന് പിന്നിലേക്ക് എടുക്കുമ്പോഴാണ് സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…