Saturday, November 28, 2026

പഞ്ചായത്ത് റോഡിലൂടെ സൈക്കിളിടോടിച്ചു; 12കാരനെ അയൽവാസി മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്ന് പരാതി; പോലീസ് കേസെടുത്തു

നെടുങ്കണ്ടം: സൈക്കിള്‍ ഓടിച്ചതിന് 12കാരനെ അയൽവാസി മർദ്ദിച്ചതായി പരാതി. പഞ്ചായത്ത് റോഡിലൂടെ സൈക്കിള്‍ ഓടിച്ചതിനാണ് അയൽവാസി ബാലനെ സൈക്കിളില്‍ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം നടന്നത്.

കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്തിനെയാണ് സന്തോഷ് എന്നയാൾ ത‌ടഞ്ഞനിർത്തി മർദ്ദിച്ചത്. ഇയാളുടെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ സൈക്കിൾ ഓടിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ സൈക്കിളില്‍ നിന്ന് തള്ളിയിടുക‌യായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് പന്ത്രണ്ട് കാരന്റെ കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് വീട്ടുകാർക്ക് സംശയമുണ്ട്. നിലവിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരത്തിന്റെ മൊഴിപ്രകാരം കേസെടുത്തതായി നെടുങ്കണ്ടം സിഐ അറിയിച്ചു.

Related Articles

Latest Articles