Categories: Kerala

എഡിജിപി ഏമാനെ സല്യൂട്ട് ചെയ്തില്ല ;പോലീസുകാർക്ക് കടുത്ത ശിക്ഷ

തിരുവനന്തപുരം: രാജ്ഭവനു മുന്നിലൂടെ കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ 20 പൊലീസുകാർക്കു മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അവിടെ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർ അതു കണ്ടില്ല.

തുടർന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരെയും ഹാജരാക്കാൻ ബറ്റാലിയൻ ഡിഐജി പി.പ്രകാശ് നിർദേശം നൽകി. സമരഡ്യൂട്ടി കഴിഞ്ഞ പൊലീസുകാരെ പേരൂർക്കട എസ്എപി ക്യാംപിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. തുടർന്നു കമൻഡാന്റ് ഇവരെ ഡിഐജിക്കു മുന്നിൽ ഹാജരാക്കി. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന പേരിൽ ഡിഐജി പൊലീസുകാരെ ശാസിച്ചു. പിന്നാലെ മുഴുവൻ പേരെയും പാണ്ടിക്കാടുള്ള ആർആർഎഎഫ് ബറ്റാലിയനിൽ 7 ദിവസത്തെ ശിക്ഷാ പരേഡിനു വിട്ടു.

17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് എല്ലാവരും. ആളില്ലെന്ന പേരിൽ ഇവർക്കു 3 ദിവസത്തെ അധിക ഡ്യുട്ടിയും നൽകിയതിന് പിന്നാലെയാണ് അടുത്ത ശിക്ഷ

admin

Recent Posts

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

10 mins ago

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

57 mins ago