Kerala

ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തൃശ്ശൂര്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ പോയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍. ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. രാത്രി 11 മണിയോടെയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൊതിരെ തല്ലുന്നു എന്ന പരാതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഒരു സ്ത്രീ വിളിച്ച് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും അറിയച്ചത് പ്രകാരം പെട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പിപി ബാബുവും, സിവില്‍ പൊലീസ് ഓഫീസര്‍ കെകെ ഗിരീഷും ഉടന്‍ സ്ഥലത്ത് എത്തി.

പൊലീസുകാര്‍ സ്ത്രീ വിളിച്ച് അറിയിച്ച വീടിന് അടുത്ത് എത്തുമ്പോള്‍ തന്നെ പരാതിക്കാരിയായ സ്ത്രീ വീടിനു പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് ഉപദ്രവിക്കുന്നു എന്നാണ് ഇവര്‍ പരാതി പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിച്ച് പൊലീസ് വീട്ടിനുള്ളില്‍ കയറി. വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ടും തുറക്കാതെ ജനല്‍ വഴി നോക്കിയപ്പോള്‍ പൂട്ടിയ മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭര്‍ത്താവ്.

ഇതോടെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ പൊലീസുകാര്‍ ഇയാളെ നിലത്തിറക്കി, പൊലീസ് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവ് ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിക്കുന്നത്.

Meera Hari

Recent Posts

വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി മാറ്റിയെന്ന് വിമാനത്താവള അധികൃതർ ; അന്വേഷണം ശക്തമാക്കി പോലീസ്

ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…

8 mins ago

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

15 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

22 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

55 mins ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

4 hours ago