മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 5.25 കിലോ സ്വര്‍ണമാണ് ആറ് പേരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടരക്കോടി രൂപ വിലവരും. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം അധികൃതര്‍ പിടികൂടിയിരുന്നു. ഈ മാസം ഒമ്പതിനും കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 1.93 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയിരുന്നത്. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്.

