Tuesday, May 21, 2024
spot_img

പരാതി പറയഞ്ഞയാളോട്​​ ഹിന്ദി അറിയണമെന്ന്​ ​കസ്​റ്റമര്‍ കെയര്‍ ജീവനക്കാരന്‍; പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നത് പ്രതിഷേധം; ഒടുവിൽ തമിഴ്​നാട്ടുകാരോട്​ പരസ്യമായി മാപ്പുപഞ്ഞ്​ സൊമാറ്റൊ

ചെന്നൈ: ​സോഷ്യൽമീഡിയയിലെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്​ പരസ്യമായി മാപ്പുപറഞ്ഞ് സൊമാറ്റോ (Zomato). കസ്​റ്റമര്‍ കെയറില്‍ വിളിച്ച തമിഴ്​നാട്​ സ്വദേശിയോട്​ സൊമാറ്റോ ജീവനക്കാരന്‍ പറഞ്ഞ മറുപടിയില്‍ പ്രതിഷേധിച്ച്‌​ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധമാണ് മാപ്പു പറയാൻ കാരണമായത്.

സെമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്​ത ഭക്ഷണം എത്താത്തതിനെ തുടര്‍ന്ന്​ തമിഴ്​നാട്​ സ്വദേശി വികാശ്​ കസ്​റ്റമര്‍ കെയറില്‍​ തമിഴില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഭാഷ മനസ്സിലാകാത്തതിനെ തുടര്‍ന്ന്​ ​സൊമാറ്റോയില്‍ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല.

ഇതിനെ തുടർന്ന് വികാശ്​ തമിഴ്​നാട്ടില്‍ സൊമറ്റോയുടെ തമിഴ്​ഭാഷയിലുള്ള സേവനം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ സൊമാറ്റോ ജീവനക്കാരന്‍ എല്ലാവരും കുറച്ച്‌​ ഹിന്ദി അറിഞ്ഞിരിക്കണമെന്നും അത്​ നമ്മുടെ ദേശീയ ഭാഷയാണെന്നും മറുപടി നല്‍കി. ഇതിന്റെ സ്​ക്രീന്‍ ഷോട്ട്​ വികാശ്​ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു.

അതേസമയം ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ‘Hindi_Theriyathu_Poda’ എന്ന ഹാഷ്​ടാഗിലാണ്​ കനിമൊഴി ​പ്രതിഷേധം പങ്കുവെച്ചത്​.

തുടർന്ന് ​ തമിഴിലും ഇംഗ്ലീഷിലും വിശദീകരണവുമായി സൊമാറ്റോ നേ​രി​ട്ടെത്തി. ജീവനക്കാരന്‍ പറഞ്ഞത്​ കമ്പനിയുടെ അഭിപ്രായമല്ലെന്ന്​ അറിയിച്ച സൊമാറ്റോ ജീവനക്കാരനെ ഉടന്‍ പുറത്താക്കുമെന്നും അറിയിച്ചു. തങ്ങള്‍ വൈവിധ്യത്തെ അംഗീകരിക്കുന്നവരാണെന്നും തമിഴ്​ ഭാഷയിലുള്ള സേവനങ്ങള്‍ക്കായി കോയമ്പത്തൂരില്‍ കാള്‍ സെന്‍റര്‍ നിര്‍മിക്കുന്നുവെന്നും സൊമാറ്റോ വിശദീകരിച്ചു.

Related Articles

Latest Articles