കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാൻ പോലീസ്. വരവ് ചെലവ് കണക്കുകളും അതിന്റെ നിയമസാധുതയും പോലീസ് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ്. കേസിൽ പ്രതികളായി അറസ്റ്റിലായിരുന്ന അഞ്ചുപേർക്ക് ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. അവരുടെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സംഘടകർക്കെതിരെ പൊലീസിന് കിട്ടിയ പുതിയ തെളിവുകളാണ് ജാമ്യം റദ്ദാക്കാനുള്ള പോലീസ് നീക്കത്തിന് പിന്നിലെന്നാണ് സൂചന. ഈ പരിപാടിയിലുണ്ടായ സുരക്ഷാ വീഴ്ച കാരണമാണ് തൃക്കാക്കര എം എൽ എ ഉമാ തോമസിന് പവലിയനിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.
അതേസമയം നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയിലേയ്ക്കും അന്വേഷണം നീളുന്നു എന്നാണ് ലഭിക്കുന്ന സൂചന. പരിപാടിയുടെ ഗുഡ്വിൽ അംബാസിഡർ ആയിരുന്നു ദിവ്യ. എന്നാൽ ഗുഡ്വിൽ അംബാസിഡർ എന്ന നിലയ്ക്കപ്പുറം സാമ്പത്തിക ഇടപാടുകൾ ദിവ്യ ഉണ്ണിയ്ക്ക് മൃദംഗ വിഷനുമായി ഉണ്ടോ എന്നാണ് പോലീസ് നിലവിൽ പരിശോധിക്കാനൊരുങ്ങുന്നത്. അങ്ങിനെയുണ്ടെങ്കിൽ ദിവ്യ ഉണ്ണിയേയും പോലീസ് ചോദ്യം ചെയ്തേയ്ക്കും.
വേദിയിൽ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എം എൽ എ ആരോഗ്യം വീണ്ടെടുക്കുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന. വെന്റിലേറ്ററിൽ നിന്ന് നേരത്തെ ഉമതോമസിനെ മാറ്റിയിരുന്നു. ഇപ്പോൾ മക്കളോടും അടുത്ത ബന്ധുക്കളോടും ഉമതോമസ് നന്നായി പ്രതികരിക്കുന്നുണ്ട്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല എം എൽ എയുടേതെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. എം എൽ എ യുടെ തലച്ചോറിനും ശ്വാസകോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. വേദിയിലെ സ്ഥലപരിമിതിയും സുരക്ഷാ വീഴ്ച്ചയുമാണ് അപകടകാരണം എന്നാണ് റിപ്പോർട്ട്
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…