പാറ്റ്‌ന: ബിഹാറിലെ ഒരു ചന്തയില്‍ പച്ചക്കറി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നും ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. പാറ്റ്‌നയിലെ അമ്പത്തിനാലാം വാര്‍ഡില്‍ പച്ചക്കറി മാലിന്യം മാറ്റിയാണ് 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയത്. ദേശീയ മദ്ധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ക്ഷേത്രം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. ഒരു പുരാതന ശിവലിംഗവും ഒരുപോലെയുള്ള രണ്ടു കാല്‍പ്പാദങ്ങളുമാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് ആദ്യം വന്നവര്‍ അവശിഷ്ടങ്ങളും മാലിന്യങ്ങളുമെല്ലാം നീക്കി വൃത്തിയാക്കിയതോടെ ഇവിടം ഇപ്പോള്‍ ഒരു ആത്മീയകേന്ദ്രമായി മാറിയിട്ടുണ്ട്.
ഭക്തര്‍ ഇവിടേയ്ക്ക് പുഷ്പങ്ങളും പൂജാവസ്തുക്കളുമായി എത്തുകയും പൂജയും വഴിപാടും മറ്റും നടത്തുകയുമാണ്. ഭിത്തികളില്‍ നിന്ന് വെള്ളം നിഗൂഢമായി ഒലിച്ചിറങ്ങുന്ന പ്രത്യേക ലോഹ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രം എന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ സന്യാസിമഠമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയ ചരിത്രാവശിഷ്ടം ആത്മീയതയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശവാസികളില്‍ വലിയ കൗതുകവും ഭക്തിയും നിറച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പുഷ്പവും പൂജാവസ്തുക്കളുമായി അനേകരാണ് എത്തുന്നത്. മാലിന്യക്കൂമ്പാരമായിരുന്നിടം ഇപ്പോള്‍ ആരാധനാലയമാക്കി മാറ്റി. പതിനഞ്ചാം നൂറ്റാണ്ടിലേതാണ് എന്ന് വിദഗ്ധര്‍ കരുതുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ കണ്ടെത്തല്‍ വൈറലായതു മുതല്‍ നിരവധി ആളുകള്‍ നേരിട്ട് കാണാനും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനും ഒക്കെയായി എത്തുകയാണ്.
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…
ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…
സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…