കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ ഒരുങ്ങി പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നു പോക്സോ കോടതിയിലും പൊലീസ് പ്രത്യേക അപേക്ഷ സമർപ്പിക്കും.
കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകൾ തേടുന്നത്. കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേർക്കും.
ഇത്തരം കുറ്റ കൃത്യങ്ങളിൽ പ്രതി നേരത്തെ ഉൾപ്പെട്ടിട്ടുണ്ടോ, ആലുവയിൽ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും. കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോർട്ടിലുണ്ട്.
കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നൽകി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…