തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ അഞ്ച് ജില്ലകളില്‍ കനത്ത പോളിംഗ്. അന്‍പത് ശതമാനത്തില്‍ കൂടുതൽ ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് ഇപ്പോൾ ഉള്ളത്.
പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ആകെ 53.65 ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 50.31 ശതമാനവും കൊല്ലത്ത് 54.02 ശതമാനവും പത്തനംതിട്ടയില്‍ 54.04 ശതമാനവും ആലപ്പുഴയില്‍ 56.07 ശതമാനവും ഇടുക്കിയില്‍ 55.84 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തി.
രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലേക്ക് നഗര ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നിരയായിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയതൊഴിച്ചാൽ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിനു മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല. മന്ദഗതിയില്‍ പോളിംഗ് പുരോഗമിക്കാറുള്ള തലസ്ഥാന ജില്ലയില്‍ പോലും ഈ വട്ടം മാറ്റം പ്രകടമാണ്. വൈകുന്നേരങ്ങളില്‍ തിരക്കനുഭവപ്പെടാറുള്ള തീരദേശമേഖലകളില്‍ രാവിലെ മുതല്‍ നീണ്ട നിര കാണാൻ സാധിക്കുമായിരുന്നു
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…