Categories: KeralaPolitics

സ്വർണ്ണക്കടത്തിൽ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങൾ; ‘ശിവശങ്കറിന് പ്രധാന പങ്ക്’, നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എം ശിവശങ്കറിന് പ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് സംഘം. കേസുമായി ബന്ധപ്പെട്ട ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കി. ശിവശങ്കറിന്‌ സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് എക്‌സ്റ്റെന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി ഇപ്പോഴും ശിവശങ്കര്‍ സഹകരിക്കുന്നില്ല. പ്രധാനപ്പെട്ട പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞ് മാറുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളത്. എങ്കില്‍ മാത്രമേ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

admin

Recent Posts

തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു ! ന​ഗരത്തിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു ; 2 മണിക്കൂർ അതീവജാഗ്രത വേണമെന്ന് കളക്ടറുടെ നിർദേശം

തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…

49 mins ago

അവയവക്കടത്ത്: പ്രധാന പ്രതി പിടിയിൽ ! മുഖ്യസൂത്രധാരൻ പിടിയിലായത് ഹൈദരാബാദിൽ നിന്ന്

ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…

2 hours ago

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling

2 hours ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

3 hours ago

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA

3 hours ago

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

4 hours ago