കൊച്ചി: എറണാകുളം പോണേക്കരയിൽ വൃദ്ധദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർ ജയാനന്ദനെന്ന് പൊലീസ് (Police) കണ്ടെത്തി.സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്. 2004 മെയ് 30 നാണ് പോണേക്കരയിലെ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സംപൂർണ വീട്ടിൽവച്ച് 74 വയസുള്ള സ്‌ത്രീയെയും, സഹോദരൻ രാജൻ സ്വാമി (60) യേയും തലക്കടിച്ച് കൊലപ്പെടുത്തിയത്.
സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. മറ്റ് കൊലപാതക കേസുകളിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ് ജയാനന്ദൻ. സഹതടവുകാരോട് കുറ്റകൃത്യം പങ്കുവച്ചതോടെയാണ് പ്രതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നത്. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു. അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്‌റ്ര് രേഖപ്പെടുത്തിയതായും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.
റിപ്പർ ജയാനന്ദൻ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൃതൃം നടത്തിയ ഇടത്ത് മഞ്ഞൾപ്പൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തിട്ടുണ്ട്. അതേസമയം 6 കേസുകളിലായി 8 കൊലപാതകങ്ങൾ നടത്തിയ ജയാനന്ദന് പല കേസുകളിലും വിചാരണക്കോടതികൾ വധശിക്ഷ വിധിച്ചിരുന്നു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…