Sunday, May 19, 2024
spot_img

17 വര്‍ഷത്തിന് ശേഷം ഇരട്ട കൊലപാതത്തിന്റെ ചുരുളഴിച്ച്‌ ക്രൈം ബ്രാഞ്ച്; കൊച്ചിയില്‍ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന്‍; ക്രൂരത പുറംലോകം അറിഞ്ഞത് ഇങ്ങനെ

കൊച്ചി: എറണാകുളം പോണേക്കരയിൽ വൃദ്ധദമ്പതികളെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി റിപ്പർ ജയാനന്ദനെന്ന്‌ പൊലീസ്‌ (Police) കണ്ടെത്തി.സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്. 2004 മെയ്‌ 30 നാണ്‌ പോണേക്കരയിലെ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്‌ സമീപമുള്ള സംപൂർണ വീട്ടിൽവച്ച്‌ 74 വയസുള്ള സ്‌ത്രീയെയും, സഹോദരൻ രാജൻ സ്വാമി (60) യേയും തലക്കടിച്ച്‌ കൊലപ്പെടുത്തിയത്‌.

സഹ തടവുകാരുമായി വിവരങ്ങള്‍ പങ്കുവച്ചതാണ് കേസിനു തുമ്പായത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിനെ തുടർന്നു ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്. മറ്റ്‌ കൊലപാതക കേസുകളിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ്‌ ജയാനന്ദൻ. സഹതടവുകാരോട്‌ കുറ്റകൃത്യം പങ്കുവച്ചതോടെയാണ്‌ പ്രതിയിലേക്ക്‌ ക്രൈംബ്രാഞ്ച്‌ എത്തിച്ചേർന്നത്‌. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു. അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്‌റ്ര് രേഖപ്പെടുത്തിയതായും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.

റിപ്പർ ജയാനന്ദൻ പ്രതിയായ കേസുകളിലെ പൊതുസ്വഭാവമാണ് ഈ കേസിലും വഴിത്തിരിവായത്. തലയ്ക്കടിച്ചശേഷം വൃദ്ധയെ മരിക്കും മുമ്പ് മാനഭംഗപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൃതൃം നടത്തിയ ഇടത്ത് മഞ്ഞൾപ്പൊടി വിതറുകയും മണ്ണെണ്ണ തൂവുകയും ചെയ്തിട്ടുണ്ട്. അതേസമയം 6 കേസുകളിലായി 8 കൊലപാതകങ്ങൾ നടത്തിയ ജയാനന്ദന് പല കേസുകളിലും വിചാരണക്കോടതികൾ വധശിക്ഷ വിധിച്ചിരുന്നു.

Related Articles

Latest Articles