പൂയം നാൾ അംബാലിക തമ്പുരാട്ടി
പന്തളം : രാജകുടുംബാംഗവും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരം പരേതനായ മാത്താണ്ഡവർമ്മയുടെ പത്നിയുമായ പൂയം നാൾ അംബാലിക തമ്പുരാട്ടി (സീമന്ദിനി – 90) അന്തരിച്ചു. പന്തളം കൈപ്പുഴ മാളിക കൊട്ടാരത്തിൽ പരേതരായ തന്വംഗി തമ്പുരാട്ടിയുടെയും മാധവൻ നമ്പൂതിരിയുടെയും മകളാണ്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മരണം. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പന്തളം കുളനട മാളിക കൊട്ടാര വളപ്പിൽ നടക്കും.
ലതിക വർമ്മ, ലേഖവർമ്മ, ലീനരാജ എന്നിവരാണ് മക്കൾ. ശ്രീകുമാർ വർമ്മ മാളിയേയ്ക്കൽ മOo തൃപ്പൂണിത്തുറ,സന്തോഷ്കുമാർ വർമ്മ കിളിമാനൂർ, വാസുദേവ രാജ ഇരിഞ്ഞാലക്കുട എന്നിവരാണ് മരുമക്കൾ
രാജകുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് അശൂലം ആയതിനാൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം താൽക്കാലികമായി അടച്ചു. മരണാനന്തര ചടങ്ങുകൾക്കും ശുദ്ധിക്രിയകൾക്കും ശേഷം ഏപ്രിൽ ഒന്ന് ബുധനാഴ്ച മാത്രമേ ക്ഷേത്രനട വീണ്ടും തുറക്കുകയുള്ളൂവെന്ന് കൊട്ടാരം നിർവാഹക സമിതി അറിയിച്ചു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…