Popular-front-case-police-investigation-not-moving-bjp-strikes
ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നതായി ബി.ജെ.പി. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണത്തിൽ യാതൊരു വിധത്തിലുള്ള പുരോഗതിയുമില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പോലീസ് നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.
വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട കേസിൽ 31 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. മുദ്രാവാക്യം ആര് എഴുതിയതാണെന്നോ വേറെയും കുട്ടികളെ ഇത്തരത്തിൽ പഠിപ്പിച്ചിട്ടുണ്ടോ എന്നൊന്നും അന്വേഷിച്ചിട്ടില്ല. രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസ് അട്ടിമറിക്കാനാണ് പോലീസ് നീക്കമെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
പോലീസിന്റെ ഈ നിലപാടിനെതിരെ ശക്തമായ സമര പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി.ജെ.പി ആലപ്പുഴ ജില്ല നേതൃത്വത്തിന്റെ നിലപാട്.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…