Tuesday, September 29, 2026

പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; അന്വേഷണം എങ്ങുമെത്തുന്നില്ല; രാഷ്ട്രീയ പ്രേരിതമെന്ന് സംശയം

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിന്റെ അന്വേഷണം എങ്ങുമെത്തുന്നില്ല. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഇതിന് പിന്നിൽ നടന്ന ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പോലീസിന്റെ ഈ മെല്ലേപ്പോക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

കേസിൽ 36 പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കാര്യമായ അന്വേഷണം പിന്നെ നടന്നിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ പ്രാധാന്യം നൽകിയിരുന്ന അന്വേഷണം പിന്നീട് മന്ദഗതിയിലാവുകയായിരുന്നു. രാഷ്‌ട്രീയ സമ്മർദ്ദമാണ് പോലീസിന്റെ ചുവട് മാറ്റത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

കേസിൽ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചവരെ കണ്ടെത്തിയെങ്കിലും ആര് എഴുതിയതാണെന്നോ വിളിക്കാനുണ്ടായ സാഹര്യങ്ങളോ പോലീസ് അന്വേഷിച്ചില്ല. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം കാര്യമാക്കിയിട്ടുമില്ല.

Related Articles

Latest Articles