PFI
ദില്ലി: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗ സംഖ്യ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ഞെട്ടിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ബംഗ്ലാദേശ് പൗരന്മാർക്കും റോഹിങ്ക്യകൾക്കും വ്യാജ ആധാർകാർഡുകൾ നിർമ്മിക്കാൻ പോപ്പുലർ ഫ്രണ്ട് സഹായങ്ങൾ നൽകുന്നു. ഇതിലൂടെ അവരെ തങ്ങളുടെ കൂടെ കൂട്ടി പ്രവർത്തിപ്പിക്കുകയാണ് മതതീവ്രവാദ സംഘടനയുടെ രീതിയെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
അനധികൃത കുടിയേറ്റക്കാരെ വ്യാജ രേഖകൾ നൽകി കർണാടക,മഹാരാഷ്‌ട്ര, എന്നീ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. പിന്നീട് അവരെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ജോലി ചെയ്യിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
മനുഷ്യക്കടത്തിലൂടെ എത്തിക്കുന്ന ആളുകളെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സംഘടനയിലേക്ക് ആളുകളെ കൂട്ടുന്നതിനായി പല സ്ഥലങ്ങളിൽ കുടുംബം സൃഷ്ടിക്കുകയും ചെയ്യുന്നത്, മതതീവ്രവാദ സംഘടന സ്വീകരിച്ച് വരുന്ന വഴിയാണ്.
2018 മുതൽ ഇന്ത്യ- നേപ്പാൾ അതിർത്തികളിൽ 694 മദ്രസകളും പള്ളികളും നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി . ഈ നിർമ്മാണങ്ങൾക്ക് ഏകദേശം 500 കോടി രൂപയോളം ചിലവ് വരും. ഖത്തർ, തുർക്കി, തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇതിന് വേണ്ട ഫണ്ടുകൾ എത്തിയതെന്ന് സംശയിക്കുന്നു. അതിർത്തികളോട് ചേർന്ന് സംശയാസ്പദമായ രീതിയിലുള്ള കോളനികളുടെ നിർമ്മാണവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…