Health

പ്രഭാത ഭക്ഷണം ഒഴിവാക്കല്ലേ… എങ്കില്‍ നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ

ശരീരത്തിന് ഒരു ദിവസത്തേക്കാവശ്യമായ ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണ്. അതിനാല്‍, പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. എന്നാല്‍, മിക്കവരും ഒഴിവാക്കുന്നതും പ്രഭാതഭക്ഷണം തന്നെയാണ്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ നേരിടേണ്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്

പ്രമേഹം

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനാണിത്. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും.

ശരീരഭാരം വര്‍ധിക്കല്‍

ഉച്ചവരെ ഒന്നും കഴിക്കാതിരിക്കുന്നത് കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് കൂടാതെ, മധുരം കൂടുതല്‍ അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണത്തെയും വിശപ്പടക്കാന്‍ കഴിക്കേണ്ടതായി വരും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

മൈഗ്രേന്‍

പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം വര്‍ധിക്കുന്നത് തുടക്കത്തില്‍ ചെറിയ തലവേദനയ്ക്ക് കാരണമാകും. പതിവായി ഭക്ഷണം മുടക്കുമ്ബോള്‍ കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും.

ഡിമെന്‍ഷ്യ

പ്രഭാതഭക്ഷണം മുടങ്ങുമ്ബോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യപോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

രോഗപ്രതിരോധശേഷി കുറയ്ക്കും

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങള്‍ അടങ്ങിയ ആഹാരം അവശ്യഘടകമാണ്. ഇത് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ക്കെതിരേയും വൈറസിനെതിരേയുമുള്ള പോരാട്ടത്തില്‍ ശരീരം തകരും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

17 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

17 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

18 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

19 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

19 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

19 hours ago