PFI
ദില്ലി: ഇന്ന് രാവിലെയാണ് മത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത് ഇതോടെ കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
റെയ്ഡുകളില്‍, ഐഇഡികള്‍, ആയുധങ്ങള്‍, ജിപിഎസ് ഉപകരണങ്ങള്‍, കണക്കില്‍പ്പെടാത്ത പണം, ജിഹാദി രേഖകള്‍ എന്നിവ അന്വേഷണ ഏജന്‍സികള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് ബോംബ് എങ്ങിനെ നിര്‍മ്മിക്കാമെന്ന കോഴ്‌സിനെ കുറിച്ചുള്ള വിശംദാംശങ്ങള്‍ കണ്ടെത്തി എന്നത് തന്നെയാണ്.
‘ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് എങ്ങിനെ നിര്‍മ്മിക്കാം’ എന്ന തലക്കെട്ടോടു കൂടിയ ലഘുലേഖകളാണ് റെയ്ഡില്‍ കണ്ടെടുത്തിരിക്കുന്നത്. മുസ്ലീം യുവാക്കള്‍ക്ക് ബോംബുകള്‍ നിര്‍മ്മിക്കാന്‍ അറിയാമെങ്കില്‍, അത് അവരെ ‘ശാക്തീകരിക്കും’ എന്ന് രേഖയില്‍ പറയുന്നു. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ട വസ്തുക്കളും, അത് വീട്ടില്‍ വെച്ച് എങ്ങനെ നിര്‍മ്മിക്കാമെന്നും രേഖയില്‍ വിശദമായി പറയുന്നുണ്ട്. വീട്ടില്‍ നിര്‍മ്മിക്കുന്ന ബോംബിന്റെ ശക്തി എങ്ങിനെ വര്‍ദ്ധിപ്പിക്കാമെന്നും രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവശമുള്ള അത്യാധുനിക ആശയ വിനിമയ ഉപകരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ പെടുന്നുണ്ട്.
‘അടിച്ചമര്‍ത്തപ്പെട്ട’ മുസ്ലിം യുവാക്കളെ ശാക്തീകരിക്കാനും ശക്തിപ്പെടുത്താനും, അവിശ്വാസികളുടെ ഹൃദയത്തില്‍ ഭീതി സൃഷ്ടിക്കാനും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലീങ്ങള്‍ക്ക് നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാനും ലഘുലേഖകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. 2047-ഓടെ ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സാമഗ്രികള്‍ അടങ്ങിയ രേഖയായ ‘വിഷന്‍ 2047’ മായി ബന്ധപ്പെട്ട ബ്രോഷറുകളും സിഡികളും ഏജന്‍സികള്‍ കണ്ടെടുത്തു. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ രേഖകളില്ലാത്ത പണവും കണ്ടെടുത്തു
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…